Tuesday, October 27, 2015

പോർക്ക് ഫെസ്റ്റിവൽ



ഹനുമാൻ സേന പോർക്ക് ഫെസ്റ്റിവൽ നടത്തിയിരിക്കുന്നു. ആരെ തോൽപ്പിക്കാനാ?? ആരേലും പറഞ്ഞോ പോർക്ക് കഴിക്കണ്ടാന്ന് .


പോർക്ക് കഴിക്കാൻ ഉള്ള അവകാശം പോലെ ബീഫ് കഴിക്കാനും ഉണ്ട് അവകാശം. വേറെ വിശേഷം ഒന്നും ഇല്ല.


(ആത്മഗതം: ഓരോരോ...)

Saturday, October 3, 2015

Where they burn books, they eventually burn people



"Where they burn books, they eventually burn people.

Where they attack clothes, they eventually attack people.

Where they ban eating and drinking, they eventually ban people.

And there is absolutely no end to it. No one is left untouched.

It is interesting that some people do not seem to understand this. The day the first book is banned that hurt your feelings, the wheels are in motion to ban something for *you*"


Heinrich Heine, Almansor, 1821

Friday, October 2, 2015

എരുമകൾ രാജ്യ വ്യാപകമായി സമരത്തിലേക്ക്



ഒരേ തസ്തികയിൽ പണിയെടുക്കുന്ന പശുക്കൾക്ക് "ഗോമാതാ" തസ്തിക നല്കാനുള്ള നീക്കത്തെ പ്രീണനം ആണെന്ന് ആരോപിച്ചാണ് എരുമകൾ സമരത്തിന്‌ തയ്യാറെടുക്കുന്നത് .






തങ്ങൾ കറുത്ത വർഗക്കാരായത് കൊണ്ടാണ് തങ്ങളോടു ഈ വിവേചനം കാണിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ഓൾ ഇന്ത്യ എരുമ കോണ്‍ഫെറെഡേഷൻ നേതാക്കൾ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.






പശുവിനെ മാതാവായി കാണാൻ ഉള്ള നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും അതേ തസ്തിക തങ്ങൾക്കും അനുവദിക്കും വരെ സമരത്തിലേർപ്പെടുമെന്നും സംഘടനാ നേതാക്കൾ പ്രസ്ഥാവനയിൽ വ്യക്തമാക്കി. കുറഞ്ഞ പക്ഷം കുഞ്ഞമ്മ ആയി എങ്കിലും അംഗീക്കരിക്കേണ്ടി വരും എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് . പക്ഷേ ഇത്തരമൊരു തീരുമാനമുണ്ടായാൽ ആടുകളുടെ സംഘടനയും സമര പാതയിലേക്ക് നീങ്ങിയേക്കും.






പശുക്കൾക്കളെ പോലെ തങ്ങളും നാൽകാലികളാണ് തങ്ങ ളും പാല് തന്നെയാണ് തരുന്നതെന്നും ആടുകളോടുള്ള ഈ ചിറ്റമ്മ നയം ഇനിയും വച്ചു പൊറുപ്പിക്കേണ്ടതില്ല എന്നതാണ് ആടുകളുടെ ഇടയിലുള്ള പൊതു വികാരം എന്നറിയുന്നു.






അതേ സമയം കാളകളും പോത്തുകളും എരുമകളുടെ ഈ നീക്കം നിരീക്ഷിച്ചു വരികയാണ് .


അമ്മ, കുഞ്ഞമ്മ സ്ഥാനങ്ങൾ പശുക്കൾക്കും എരുമകൾക്കും കിട്ടിയാൽ അത് തങ്ങൾക്കു അനുകൂലമായ അവസ്ഥ സൃഷ്ടിക്കും എന്ന പ്രത്യാശയിലാണിവർ.






ഏതായാലും ഇനിയുള്ള നാളുകൾ പക്ഷുബ്ധം ആവും എന്നതിൽ സംശയമില്ല.

Thursday, October 1, 2015

അഹിംസാ




ആപ്പിന്റെ റാലിക്കിടെ ഒരാൾ തൂങ്ങി മരിച്ചപ്പോ ട്വിട്ടറിലൂടെ ഞെട്ടിയ സാറ് 50 വയസ്സുകാരനായ വയോധികനെ തല്ലി കൊന്നിട്ടും അറിഞ്ഞില്ലാ?? അഹിംസാ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരിക്കയായിരിക്കും.

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....