Tuesday, April 6, 2010

നല്ലവനായ ശമരിയക്കാരന്‍

ഇന്നലെ ന്യൂ യോര്‍ക്കിലെ  ഹഡ്സണ്‍ നദീ തീരത്തുള്ള board walk ഇല്‍ ഒരു രണ്ടു വയസ്സുകാരി 20 അടി താഴ്ചയുള്ള വെള്ളത്തിലേക്ക്‌ കാല് തെറ്റി വീണു. കുട്ടിയുടെ സ്വന്തം അച്ചന്‍ ഉടന്‍ വെള്ളത്തിലേക്ക്‌ എടുത്തു ചാടി. അയാളോടൊപ്പം എവിടെ നിന്നോ വന്ന ഒരു ഫ്രഞ്ച് വിനോദ സഞ്ചാരിയും. കുട്ടിയെ വെള്ളത്തില്‍ നിന്ന് കരക്കെത്തിച്ച ശേഷം ആരോടും ഒന്നും പറയാതെ, താന്‍ ആരാണെന്നോ ഒന്നും ആരോടും പറയാതെ ഒരു ന്യൂ യോര്‍ക്ക്‌ കാബില്‍ (ടാക്സി) കയറി എങ്ങോട്ടോ പോയി. പത്രങ്ങളായ പത്രങ്ങളും ആളുകളും ഈ നല്ലവനായ ശമാരിയക്കാരന്‍ ആരാണെന്നു തിരയുമ്പോളും അയാള്‍ തന്റെ സ്വകാര്യതയില്‍ മറഞ്ഞിരിക്കുകയാണ്. ടെലിവിഷനിലൂടെയുള്ള 5 മിനിറ്റ് പ്രശസ്തിക്ക് വേണ്ടി  ഇന്ന് മനുഷ്യര്‍ കാട്ടി കൂട്ടുന്ന പേക്കൂത്തുകള്‍ ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ നന്മ മനുഷ്യനില്‍ നിന്ന് മുഴുവനായും കളഞ്ഞു പോയില്ല എന്ന് ആശ്വസിക്കാം നമുക്ക്. 

No comments:

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....