Sunday, July 22, 2018

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ.

'നിർമ്മാല്യം' ഇന്നാണ് പുറത്തിറങ്ങിയിരുന്നതെങ്കിൽ പി ജെ ആന്റണിയുടെയും എം ടി വാസുദേവൻ നായരുടെയും കഴുത്തിന് മുകളിൽ തലയുണ്ടാവുമായിരുന്നില്ല.

പ്രൊ. ജോസഫ്  എഴുതിയ ലേഖനത്തിൽ  മുഹമ്മദ് എന്ന കഥാപാത്രത്തോട് എന്തെങ്കിലും വൃത്തികേട് പറഞ്ഞാൽ പ്രവാചകനോ ഇസ്‌ലാമിനോ ഒന്നും വരാനില്ല. പർദ്ദയെ കുറിച്ച് പവിത്രൻ തീക്കുനി എഴുതിയാൽ ഇസ്ലാമിലെ പെണ്ണുങ്ങൾക്ക് ഒന്നും സംഭവിക്കില്ല.  'പിതാവിനും പുത്രനും' എന്ന സിനിമ പുറത്തു വന്നാൽ സഭക്കോ ക്രിസ്തു മതത്തിനോ ഒന്നും സംഭവിക്കില്ല.    'മീശ'യിൽ ഒരു കഥാപാത്രം അമ്പലത്തിൽ പോവുന്ന പെൺകുട്ടികളെ കുറിച്ച് വല്ലതും എഴുതി വച്ചാൽ അമ്പലത്തിനോ ഹിന്ദു പെണ്കുട്ടികൾക്കോ ഹിന്ദു മതത്തിനോ ഒന്നും സംഭവിക്കില്ല.

ആവിഷ്കാര സ്വാത്രന്ത്ര്യം  എല്ലാവർക്കും ഒരു പോലെ ബാധകമാണ്.

വികസന കാര്യത്തിൽ നാം മുന്നോട്ടാണെങ്കിലും മനസ്സിന്റെ വികസന കാര്യത്തിൽ വച്ചടി വച്ചടി പുറകോട്ടാണ്. ഫാസിസം  ഒരുത്തന്റെയും കുത്തക അല്ല എന്ന മട്ടിലാണ് കാര്യങ്ങൾ. 
  

No comments:

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....