Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Friday, October 2, 2015

എരുമകൾ രാജ്യ വ്യാപകമായി സമരത്തിലേക്ക്



ഒരേ തസ്തികയിൽ പണിയെടുക്കുന്ന പശുക്കൾക്ക് "ഗോമാതാ" തസ്തിക നല്കാനുള്ള നീക്കത്തെ പ്രീണനം ആണെന്ന് ആരോപിച്ചാണ് എരുമകൾ സമരത്തിന്‌ തയ്യാറെടുക്കുന്നത് .






തങ്ങൾ കറുത്ത വർഗക്കാരായത് കൊണ്ടാണ് തങ്ങളോടു ഈ വിവേചനം കാണിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ഓൾ ഇന്ത്യ എരുമ കോണ്‍ഫെറെഡേഷൻ നേതാക്കൾ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.






പശുവിനെ മാതാവായി കാണാൻ ഉള്ള നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും അതേ തസ്തിക തങ്ങൾക്കും അനുവദിക്കും വരെ സമരത്തിലേർപ്പെടുമെന്നും സംഘടനാ നേതാക്കൾ പ്രസ്ഥാവനയിൽ വ്യക്തമാക്കി. കുറഞ്ഞ പക്ഷം കുഞ്ഞമ്മ ആയി എങ്കിലും അംഗീക്കരിക്കേണ്ടി വരും എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് . പക്ഷേ ഇത്തരമൊരു തീരുമാനമുണ്ടായാൽ ആടുകളുടെ സംഘടനയും സമര പാതയിലേക്ക് നീങ്ങിയേക്കും.






പശുക്കൾക്കളെ പോലെ തങ്ങളും നാൽകാലികളാണ് തങ്ങ ളും പാല് തന്നെയാണ് തരുന്നതെന്നും ആടുകളോടുള്ള ഈ ചിറ്റമ്മ നയം ഇനിയും വച്ചു പൊറുപ്പിക്കേണ്ടതില്ല എന്നതാണ് ആടുകളുടെ ഇടയിലുള്ള പൊതു വികാരം എന്നറിയുന്നു.






അതേ സമയം കാളകളും പോത്തുകളും എരുമകളുടെ ഈ നീക്കം നിരീക്ഷിച്ചു വരികയാണ് .


അമ്മ, കുഞ്ഞമ്മ സ്ഥാനങ്ങൾ പശുക്കൾക്കും എരുമകൾക്കും കിട്ടിയാൽ അത് തങ്ങൾക്കു അനുകൂലമായ അവസ്ഥ സൃഷ്ടിക്കും എന്ന പ്രത്യാശയിലാണിവർ.






ഏതായാലും ഇനിയുള്ള നാളുകൾ പക്ഷുബ്ധം ആവും എന്നതിൽ സംശയമില്ല.

Thursday, June 21, 2012

കൊച്ചി മുതല്‍ മധുര വരെ

വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ പറ്റാവുന്നത്ര യാത്രകള്‍ നടത്തണം എന്നാഗ്രഹിച്ചിരുന്നു. സ്ഥലങ്ങള്‍ കാണുക എന്നും എനിക്കിഷ്ടമാണ്.

 ഇന്ന് ഞങ്ങളുടെ യാത്ര തമിഴ്നാട്ടിലേക്കാണ്‌. ലക്‌ഷ്യം മധുര. അവിടത്തെ അരവിന്ദ് കണ്ണാശുപത്രിയില്‍ ഉപ്പാക്ക് കണ്ണിനു ഒരു ചികിത്സയാണ് ഉദ്ദേശം. എങ്ങനെയായാലും യാത്ര എപ്പോഴും സന്തോഷം ഉള്ള കാര്യം തന്നെ. പോവുന്നത് കേരളത്തിന്റെ പശ്ചിമ ഘട്ടം താണ്ടിയും. പുലര്‍ച്ചെ അഞ്ചിന് എറണാകുളത്ത് നിന്ന് പുറപ്പെട്ടു. വെളുപ്പിനയതിനാല്‍ വഴിയില്‍ വണ്ടികള്‍ അധികമില്ല.

 കോതമംഗലത്തുനിന്ന് അടിമാലിയിലേക്കുള്ള വഴിയിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. റോഡിനിരുവശത്തും നിരന്നു കിടക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ നിര്‍ത്തിയിരിക്കുന്നു.


അടിമാലി വരെ പരിചയമുള്ള വഴിയാണ്. മൂന്നാറിലേക്ക് പല പ്രാവശ്യം വന്നിട്ടുണ്ട് ഇത് വഴി. ഇപ്പോള്‍ അടിമാലിയില്‍ നിന്ന് മൂന്നാറിലേക്ക് പോവാതെ, വെള്ളത്തൂവല്‍ - രാജാക്കാട് - രാജകുമാരി റൂട്ടിലേക്ക് തിരിഞ്ഞു. ഈ വഴിയിലാണ് കരിയാര്‍കുട്ടി-കാരപാറ പദ്ധതി പ്രദേശം. അതിന്റെ ഭാഗമായ പൊന്മുടി ഡാമിന് മുകളിലൂടെ രാജാക്കാടിലേക്ക്. ഇടുക്കിയുടെ വന്യ ഭംഗിയും കാപ്പി തോട്ടങ്ങളും കുടിയേറ്റ മേഖലകളും നിറഞ്ഞ പ്രദേശം . ജനവാസം അധികം ഇല്ല പലയിടത്തും. രാജാക്കാടില്‍ നിന്ന് കേരളത്തിന്റെ ദേശീയ ആഹാരമായ പൊറോട്ടയും കഴിച്ച് ചായയും കുടിച്ച് യാത്ര തുടര്‍ന്നു.


പൂപ്പാറയിലെ ഹാരിസന്സ് മലയാളം വക ചായ തോട്ടത്തിലൂടെ ബോഡിമേട്ടിലേക്ക്. കേരളത്തിന്റെ അതിര്‍ത്തിയാണിത്‌. പഴയ തിരുവിതാംകൂര്‍ ഭരണ കാലത്തെ Customs House ആണ് ഇന്ന് കേരള ചെക്ക്പോസ്റ്റ് ഓഫിസ്. പിന്നീടങ്ങോട്ട് 17 ഹെയെര്‍ പിന്‍ വളവുകളാണ് - താഴോട്ട്. ഇടയ്ക്കു വല്ലപ്പോഴും വരുന്ന തമിഴ്നാടിന്‍റെ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അല്ലാതെ വേറെ വണ്ടികള്‍ വളരെ കുറവ്.



 താഴെ ബോഡി നഗരത്തിന്റെ പ്രാന്ത പ്രദേശത്തെത്തിയപ്പോഴേക്കും ഏതോ ഒരു പാലക്കാടന്‍ ഗ്രാമത്തില്‍ പത്തു പതിനഞ്ചു വര്ഷം മുന്‍പ് എത്തിയ പ്രതീതി. നിറയെ തെങ്ങും മാവുകളും. ഇന്ന് മലയാള സിനിമാക്കാര്‍ക്ക് കേരളത്തിന്റെ ഗ്രാമം കാണിക്കേണ്ടിവരുമ്പോള്‍ തെങ്കാശി അല്ലെ ശരണം! അങ്ങനെ തോന്നതിരുന്നെങ്കിലേ അത്ഭുതമുള്ളൂ!!

 ഉച്ചയോടെ തേനിയിലെത്തി. മാമ്പഴക്കാലം ആണ്. കേരളത്തിലേക്ക് വിടുന്ന ലോഡില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം ഉണ്ടെന്നു കേട്ടിട്ടുണ്ട്. അവിടുന്ന് ഊണ് കഴിച്ചു വേഗം മധുരയിലേക്ക് . തേനി-മധുര യാത്ര എളുപ്പമായിരുന്നു. കുറെ രസകരമായ സ്ഥലപേരുകള്‍ - ജയലളിതയുടെ പഴയ നിയമസഭാ മണ്ഡലമായ ആണ്ടിപെട്ടി, പഴയ പ്രഭു ദേവ സിനിമയെ ഓര്‍മിപ്പിക്കുന്ന ഉസിലാംപെട്ടി, T രാജഗോപാലന്‍പെട്ടി, ചെല്ലംപെട്ടി. 100 കിലോമീറ്റര്‍ സ്പീഡില്‍ പറപ്പിക്കാം. വൈകുന്നേരത്തോടെ മധുരയില്‍ എത്തി.



പിറ്റേന്ന് ഉച്ചയപ്പോള്‍ തന്നെ ആശുപത്രിയിലെ കാര്യങ്ങള്‍ തീര്‍ത്തു. പിന്നെ മധുരയില്‍ ഒരു ചെറിയ കറക്കം. മധുര വരെ വന്നിട്ട് മീനാക്ഷി ക്ഷേത്രം കാണാതെ എങ്ങനെ പോവും. മീനാക്ഷി ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള മ്യുസിയവും പോയി കണ്ടു.








പിന്നെ നഗരത്തില്‍ ചെറിയ ഒരു യാത്ര. വൈകുന്നേരമായാല്‍ റോഡില്‍ ഒക്കെ ആള് നിറയും. നിറയെ സൈക്കിള്‍ ബൈക്ക്. കാറും ബസും കുറച്ചേയുള്ളൂ . പകല്‍ സമയം പാടത്തും പറമ്പിലും ജോലി ചെയ്തു വൈകീട്ടാവും ആളുകള്‍ ഒക്കെ ഔട്ടിംഗിന് ഇറങ്ങുന്നത് . പിന്നെ രാവിലെ ചൂടും കൂടുതലല്ലേ. മിക്ക സൈക്കിളുകളിലും ഭാര്യയും ഭര്‍ത്താവും കുട്ടികളും ഉണ്ട്. റോഡില്‍ കാര്‍ ഓടിക്കുന്നത് ദുര്‍ഘടം നിറഞ്ഞ പണിയാണ്. രാത്രിയായാലും നഗരത്തില്‍ സ്ത്രീകള്‍ സ്വതന്ത്രമായി നടക്കുന്ന കാഴ്ച അത്ഭുതമായിരുന്നു. കേരളത്തില്‍ ആലോചിക്കാന്‍ കൂടി കഴിയാത്ത കാര്യം. അതുപോലെ ഫാഷന്‍ അങ്ങനെ കാര്യമായി
വന്നിട്ടില്ല. ചുരിദാര്‍ ഒക്കെ കണ്ടു പിടിച്ച കാര്യം അറിഞ്ഞു വരുന്നതെയുള്ളു എന്ന് തോന്നുന്നു.

തിരുമല നായ്ക്കര്‍ കൊട്ടാരം കാണാന്‍ പോവണം
എന്ന് വിചാരിച്ചെങ്കിലും സമയ കുറവ് മൂലം നടന്നില്ല. രാത്രിയായതോടെ മധുര നഗരത്തോട് വിട പറഞ്ഞു തിരിച്ചു നാട്ടിലേക്ക്...

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക കൊച്ചി-മധുര ആല്‍ബം

Tuesday, April 6, 2010

നല്ലവനായ ശമരിയക്കാരന്‍

ഇന്നലെ ന്യൂ യോര്‍ക്കിലെ  ഹഡ്സണ്‍ നദീ തീരത്തുള്ള board walk ഇല്‍ ഒരു രണ്ടു വയസ്സുകാരി 20 അടി താഴ്ചയുള്ള വെള്ളത്തിലേക്ക്‌ കാല് തെറ്റി വീണു. കുട്ടിയുടെ സ്വന്തം അച്ചന്‍ ഉടന്‍ വെള്ളത്തിലേക്ക്‌ എടുത്തു ചാടി. അയാളോടൊപ്പം എവിടെ നിന്നോ വന്ന ഒരു ഫ്രഞ്ച് വിനോദ സഞ്ചാരിയും. കുട്ടിയെ വെള്ളത്തില്‍ നിന്ന് കരക്കെത്തിച്ച ശേഷം ആരോടും ഒന്നും പറയാതെ, താന്‍ ആരാണെന്നോ ഒന്നും ആരോടും പറയാതെ ഒരു ന്യൂ യോര്‍ക്ക്‌ കാബില്‍ (ടാക്സി) കയറി എങ്ങോട്ടോ പോയി. പത്രങ്ങളായ പത്രങ്ങളും ആളുകളും ഈ നല്ലവനായ ശമാരിയക്കാരന്‍ ആരാണെന്നു തിരയുമ്പോളും അയാള്‍ തന്റെ സ്വകാര്യതയില്‍ മറഞ്ഞിരിക്കുകയാണ്. ടെലിവിഷനിലൂടെയുള്ള 5 മിനിറ്റ് പ്രശസ്തിക്ക് വേണ്ടി  ഇന്ന് മനുഷ്യര്‍ കാട്ടി കൂട്ടുന്ന പേക്കൂത്തുകള്‍ ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ നന്മ മനുഷ്യനില്‍ നിന്ന് മുഴുവനായും കളഞ്ഞു പോയില്ല എന്ന് ആശ്വസിക്കാം നമുക്ക്. 

Friday, March 26, 2010

Statue of Liberty

ഇക്കഴിഞ്ഞ ആഴ്ച ന്യൂ യോര്‍ക്ക്‌ - ന്യൂ ജേഴ്സി തീരത്ത് സ്ഥിതി ചെയ്യുന്ന ലോക പ്രസിദ്ധമായ "Statue of Liberty" സന്ദര്‍ശിച്ചു. ന്യൂ യോര്‍ക്കില്‍ നിന്നും അടുത്ത മാസം താമസം മാറും എന്നതിനാല്‍ spring ആവാന്‍ കാത്തു നില്‍ക്കാതെ തണുപ്പും മഴയും ഒഴിഞ്ഞ ആദ്യത്തെ വാരാന്ദ്യത്തില്‍ തന്നെ അങ്ങോട്ട്‌ വച്ച് പിടിച്ചു. ചില തിരഞ്ഞെടുത്ത ചിത്രങ്ങള്‍...



ലിബര്‍ട്ടി സ്റ്റേറ്റ് പാര്‍ക്കിലേക്കുള്ള ബോട്ട് യാത്രക്കിടയില്‍ എടുത്ത ചിത്രം. പുറകില്‍ കാണുന്നത് "Lower Manhattan" എന്നറിയപ്പെടുന്ന പ്രദേശം. വേള്‍ഡ് ട്രേഡ് സെന്റെര്‍ നിലന്നിന്നിരുന്നത് അവിടെയാണ്.
IMG_1731

ലിബര്‍ട്ടി സ്റ്റേറ്റ് പാര്‍ക്കിലെ എല്ലിസ് ദ്വീപില്‍ (Ellis Island) തന്നെ സ്ഥിതി ചെയ്യുന്ന ഇമ്മിഗ്രറേന്‍ മ്യൂസിയം (Immigration Museum).
IMG_1740

ന്യൂ യോര്‍ക്ക്‌ ഹഡ്സണ്‍ നദിയിലെ വാട്ടര്‍ ടാക്സി (Water taxi)
IMG_1763

Statue of Liberty
IMG_1749

തൊട്ടു താഴെ നിന്നുള്ള കാഴ്ച
IMG_1813

Wednesday, November 4, 2009

USS ന്യൂ യോര്‍ക്ക്‌

സെപ്റ്റംബര്‍ 11 ലെ ഭീകരക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റെറിലെ സ്റ്റീല്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച USS New York ന്യൂ യോര്‍ക്കില്‍ എത്തിയപ്പോള്‍.

നവംബര്‍ 7 നു ഈ ചെറു കപ്പല്‍ കമ്മീഷന്‍ ചെയ്യും. ഇപ്പോള്‍ ഇത് ന്യൂ യോര്‍ക്കിലെ ഹഡ്സണ്‍ നദിയിലെ 88th Pier ഇല്‍ പൊതു ജനങ്ങള്‍ക്ക്‌ സന്ദര്‍ശിക്കാന്‍ വേണ്ടി നങ്കൂരമിട്ടിരിക്കുന്നു.

IMG_0097

Friday, October 2, 2009

എക്സ്പ്രസ്സ്‌ ഹൈവേ

ചിക്കാഗോയിലെ ലോക പ്രസിദ്ധമായ സീയേര്‍സ്‌ ടവറിന്റെ മുകളില്‍ നിന്നെടുത്ത ചിത്രം. ഹൈവേ ഇന്റര്‍ചേഞ്ച്‌ (highway interchange) എന്നാണ് ഇതിവിടെ അറിയപ്പെടുന്നത്. ഇന്റര്‍ ചേഞ്ച്‌കളുടെ കൂട്ടത്തില്‍ ഒരു ചെറിയ ഒന്നാണ് ഇത്. ഇതിന്റെ ഏറ്റവും വലിയ രൂപം cloverleaf interchange എന്നറിയപ്പെടുന്നു.
ആകാശം മേഘാവൃതമായ ദിവസമായതിനാലും ക്യാമറയുടെ ഫുള്‍ സൂം ഉപയോഗിച്ചതിനാലും ചിത്രത്തിന് തെളിച്ച കുറവുണ്ട്. എന്നിരുന്നാലും ഒരു അപൂര്‍വ ചിത്രം ആണെന്ന് തോന്നുന്നു.

IMG_0692

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....