Wednesday, October 21, 2009

അമേരിക്കന്‍ സമരം

ന്യൂ യോര്‍ക്ക്‌ നഗരത്തില്‍ ഇന്ന് കണ്ട ഒരു കാഴ്ച... ഇത് വല്ലതും നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ പ്രകടനവും കല്ലേറും കൊണ്ട് മനുഷ്യന് വഴി നടക്കാന്‍ പറ്റില്ലല്ലോ! ന്യൂ യോര്‍ക്ക്‌ നഗരത്തിലെ ടൈംസ്‌ സ്ക്വയരിനടുത്തു വളരെ പ്രധാനപ്പെട്ട ഒരു റോഡില്‍ ആണ് ഈ സമര പരിപാടി നടന്നത്. ആ റോഡിലെ ഗതാഗത സൌകര്യത്തിനോ അവിടെ ഉള്ള കച്ചവട സ്ഥാപനങ്ങള്‍ക്കോ എന്തിനധികം വഴി യാത്രക്കാര്‍ക്ക് പോലും ഒരു ഉപദ്രവും ഉണ്ടാക്കാതെയാണ് ഈ പരിപാടി ഇവിടെ നടന്നത്. മനുഷ്യന്റെ കാതു പൊട്ടുന്ന ഉച്ചത്തിലുള്ള മൈക്കും ഇല്ല!

Picture 098


ന്യൂ യോര്‍ക്കിലെ ഫാഷന്‍ സെന്റര്‍ എന്ന സ്ഥാപനത്തിന് മുന്നില്‍ ആണിത് നടന്നത്. ഒരു വലിയ ബട്ടണും അതിനുള്ളിലൂടെ പോകുന്ന ഒരു സൂചിയുടെയും വലിയ പ്രതിമ താഴെ കാണുന്ന ചിത്രത്തില്‍ കാണാം.

Picture 097

3 comments:

പാവപ്പെട്ടവൻ said...

സമരത്തിന്‍റെ അമേരിക്കന്‍ മുഖം

ഷെരീഫ് കൊട്ടാരക്കര said...

നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ഇതൊന്നു കണ്ടിരുന്നെങ്കിൽ

ഭൂതത്താന്‍ said...

സമരം സമരത്തിനായ്‌.....കൊള്ളയടിക്കാന്‍ വേണ്ടി അല്ല എന്നവര്‍ക്ക്‌ അറിയാം

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....