Wednesday, November 4, 2009

USS ന്യൂ യോര്‍ക്ക്‌

സെപ്റ്റംബര്‍ 11 ലെ ഭീകരക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റെറിലെ സ്റ്റീല്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച USS New York ന്യൂ യോര്‍ക്കില്‍ എത്തിയപ്പോള്‍.

നവംബര്‍ 7 നു ഈ ചെറു കപ്പല്‍ കമ്മീഷന്‍ ചെയ്യും. ഇപ്പോള്‍ ഇത് ന്യൂ യോര്‍ക്കിലെ ഹഡ്സണ്‍ നദിയിലെ 88th Pier ഇല്‍ പൊതു ജനങ്ങള്‍ക്ക്‌ സന്ദര്‍ശിക്കാന്‍ വേണ്ടി നങ്കൂരമിട്ടിരിക്കുന്നു.

IMG_0097

Wednesday, October 21, 2009

അമേരിക്കന്‍ സമരം

ന്യൂ യോര്‍ക്ക്‌ നഗരത്തില്‍ ഇന്ന് കണ്ട ഒരു കാഴ്ച... ഇത് വല്ലതും നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ പ്രകടനവും കല്ലേറും കൊണ്ട് മനുഷ്യന് വഴി നടക്കാന്‍ പറ്റില്ലല്ലോ! ന്യൂ യോര്‍ക്ക്‌ നഗരത്തിലെ ടൈംസ്‌ സ്ക്വയരിനടുത്തു വളരെ പ്രധാനപ്പെട്ട ഒരു റോഡില്‍ ആണ് ഈ സമര പരിപാടി നടന്നത്. ആ റോഡിലെ ഗതാഗത സൌകര്യത്തിനോ അവിടെ ഉള്ള കച്ചവട സ്ഥാപനങ്ങള്‍ക്കോ എന്തിനധികം വഴി യാത്രക്കാര്‍ക്ക് പോലും ഒരു ഉപദ്രവും ഉണ്ടാക്കാതെയാണ് ഈ പരിപാടി ഇവിടെ നടന്നത്. മനുഷ്യന്റെ കാതു പൊട്ടുന്ന ഉച്ചത്തിലുള്ള മൈക്കും ഇല്ല!

Picture 098


ന്യൂ യോര്‍ക്കിലെ ഫാഷന്‍ സെന്റര്‍ എന്ന സ്ഥാപനത്തിന് മുന്നില്‍ ആണിത് നടന്നത്. ഒരു വലിയ ബട്ടണും അതിനുള്ളിലൂടെ പോകുന്ന ഒരു സൂചിയുടെയും വലിയ പ്രതിമ താഴെ കാണുന്ന ചിത്രത്തില്‍ കാണാം.

Picture 097

Friday, October 2, 2009

എക്സ്പ്രസ്സ്‌ ഹൈവേ

ചിക്കാഗോയിലെ ലോക പ്രസിദ്ധമായ സീയേര്‍സ്‌ ടവറിന്റെ മുകളില്‍ നിന്നെടുത്ത ചിത്രം. ഹൈവേ ഇന്റര്‍ചേഞ്ച്‌ (highway interchange) എന്നാണ് ഇതിവിടെ അറിയപ്പെടുന്നത്. ഇന്റര്‍ ചേഞ്ച്‌കളുടെ കൂട്ടത്തില്‍ ഒരു ചെറിയ ഒന്നാണ് ഇത്. ഇതിന്റെ ഏറ്റവും വലിയ രൂപം cloverleaf interchange എന്നറിയപ്പെടുന്നു.
ആകാശം മേഘാവൃതമായ ദിവസമായതിനാലും ക്യാമറയുടെ ഫുള്‍ സൂം ഉപയോഗിച്ചതിനാലും ചിത്രത്തിന് തെളിച്ച കുറവുണ്ട്. എന്നിരുന്നാലും ഒരു അപൂര്‍വ ചിത്രം ആണെന്ന് തോന്നുന്നു.

IMG_0692

Saturday, September 26, 2009

രാജസ്ഥാന്‍ കാഴ്ചകള്‍ - 3

ജയ്പൂരിലെ ആംബര്‍ കോട്ട (Amber Fort): ആംബര്‍ എന്ന സ്ഥലത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. രാജാ മാന്‍ സിംഗ് എന്ന രജപുത്ര രാജാവിന്റെ കാലത്താണ് ഈ കോട്ട പണി കഴിപ്പിച്ചത്.ഹിന്ദു- മുഗള്‍ architecture രീതികളുടെ സങ്കലനമാണ് ഈ കോട്ട. ജയ്ഘര്‍ കോട്ടയുമായി തുരങ്കങ്ങള്‍ കൊണ്ട് ഈ കോട്ട ബന്ധിപ്പിച്ചിട്ടുണ്ട്.

ജോധാ അക്ബര്‍ എന്ന സിനിമ കണ്ടവര്‍ക്ക് ഈ കോട്ട ഓര്‍മ വരാന്‍ സാധ്യത ഉണ്ട്.

(മകുടിയൂതുന്ന ഒരു പാമ്പാട്ടിയെയും പാമ്പിനെയും ചിത്രത്തില്‍ കാണാം.)
IMG_1640

അകത്തളത്തെ ഉദ്യാനം... കുറെ ആനകളെയും കാണാം ഈ ചിത്രത്തില്‍.
IMG_1715



കോട്ടക്കകത്തെ കാഴ്ചകള്‍
IMG_1727

IMG_1764

IMG_1786

IMG_1802

IMG_1837

Wednesday, September 23, 2009

രാജസ്ഥാന്‍ കാഴ്ചകള്‍ - 2

ഹവാ മഹല്‍ (Palace of Winds)
ജയ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് ജനങ്ങളുടെ ദൈന്യം-ദിന ജീവിതം സ്വസ്ഥമായും സൗകര്യമായും വീക്ഷിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ്. ഈ കെട്ടിടത്തിനു മുന്‍വശത്തെ വഴിയിലേക്കു തുറക്കുന്ന 953 ചെറിയ ജനലുകലുണ്ട്. ഇത് കൊണ്ട് തന്നെ നല്ലവണ്ണം കാറ്റു ഈ കെട്ടിടത്തിനു ലഭിക്കുന്നുടെന്നു വ്യക്തമാണ്. അതിനാല്‍ ഈ കൊട്ടാരത്തെ ഹവാ മഹല്‍ (കാറ്റത്തെ കൊട്ടാരം) എന്ന് വിളിക്കുന്നു.


IMG_1567

Tuesday, September 22, 2009

രാജസ്ഥാന്‍ കാഴ്ചകള്‍ - 1

2005 ഇല്‍ നടത്തിയ രാജസ്ഥാന്‍ യാത്രയിലെ ചില തെരഞ്ഞെടുത്ത ചിത്രങ്ങള്‍.


രാജസ്ഥാന്‍ സംസ്ഥാന നിയമസഭാ മന്ദിരം
IMG_1384



ജയ്‌പൂരിലെ ബിര്‍ള മന്ദിറിനു മുന്നിലൂടെ നടക്കുന്ന രാജസ്ഥാനി സ്ത്രീകള്‍ (ഓടുന്ന കാറില്‍ നിന്നെടുത്ത പടമായതിനാല്‍ clarity കുറവാണു)
IMG_1389



ബിര്‍ള മന്ദിര്‍
IMG_1398



ഒട്ടക വണ്ടി... (കാള വണ്ടിയില്‍ നിന്നുള്‍കൊണ്ട പ്രയോഗം :) ). ഇതും യാത്രക്കിടയില്‍ പെട്ടെന്നെടുത്ത ഒരു പടമാണ്. ജയ്‌പൂരിലെ സ്ഥിരം കാഴ്ചകളില്‍ ഒന്ന്....
IMG_1550



രാജസ്ഥാനി ഡാന്‍സ്... 'ചോക്കി ധാണി' എന്ന ടൂറിസ്റ്റ് വില്ലേജില്‍ നിന്നുള്ള ഒരു ദൃശ്യം
IMG_1483



പഴമയുടെ സ്മാരകങ്ങളാവേണ്ട പല കെട്ടിടങ്ങളും ജീര്‍ണിച്ചു തുടങ്ങിയിരിക്കുന്നു
IMG_1548



രാജസ്ഥാനിലെ ആനയും ആനവണ്ടിയും... ആനയ്ക്ക് മുന്‍പില്‍ പോസ് ചെയ്യുന്ന വിദേശിയെയും കാണാം
IMG_1632

Monday, September 14, 2009

ഫതേഹ്പൂര്‍ സിക്രിയിലെ കാഴ്ചകള്‍

ഫതേഹ്പൂര്‍ സിക്രിയിലെ അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാര സമുച്ചയത്തിന്റെ ചില ചിത്രങ്ങള്‍

പ്രധാന കെട്ടിടങ്ങളില്‍ ഒന്ന്
IMG_1051

ദിവാന്‍-ഇ-ഖാസ്
IMG_1076

പഞ്ച് മഹല്‍
IMG_1094

IMG_1063

IMG_1126

ജമാ മസ്ജിദ്
IMG_1148

IMG_1157

സൂഫി വര്യനായ സലിം ചിസ്തിയുടെ ഖബര്‍
IMG_1181

Wednesday, September 2, 2009

താജ് മഹല്‍ - മറ്റു ചില കാഴ്ചകള്‍

മിനാരം
IMG_0850

നമസ്കാര പള്ളി
IMG_0852

പള്ളിക്കകത്ത്‌ നിന്നുള്ള കാഴ്ച
IMG_0891

കവാടം
IMG_0857

ആഗ്രാ ഫോര്‍ട്ടില്‍ നിന്നുള്ള കാഴ്ച
IMG_0989

Tuesday, September 1, 2009

പ്രിയസഖിയുടെ ഓര്മക്കായ് ഒരു പ്രേമകുടീരം...

പ്രത്യേകിച്ച് ഒരു പരിചയപെടുത്തലിന്റെ അവശ്യം ഇല്ലല്ലോ, അല്ലേ?

IMG_0797

Friday, August 28, 2009

ഊട്ടി

2005ഇലെ ഒരു തണുപ്പുള്ള വൈകുന്നേരം ഊട്ടിയിലെ ഒരു ആളൊഴിഞ്ഞ റോഡരികില്‍ വച്ചെടുത്തത്...
എനിക്കൊരുപാടിഷ്ടമുള്ള ഒരു പടം...

IMG_3102

Tuesday, August 25, 2009

കില്ലര്‍ വെയ് ലിന്റെ പാപ്പാന്‍

സാന്‍ ഡിയാഗോവിലെ സീ വേള്‍ഡ്ഇല്‍ നിന്നുള്ള ഒരു ദൃശ്യം:
"ഷാമു" എന്ന് പേരിട്ടു വിളിക്കുന്ന കില്ലെര്‍ വെ യ് ലും അവളുടെ ട്രെയിനറും

DSCF0048


"കര്‍ത്താവേ... ഞാനിതാ പോണേ..."

DSCF0053_1

Saturday, August 22, 2009

നല്ല ക്ഷീണം... ഞാന്‍ ഒന്ന് മയങ്ങട്ടെ...

DSCF0012

സാന്‍ ഡിയാഗോവിലെ സീ വേള്‍ഡ്ഇല്‍ നിന്നുള്ള ഒരു ദൃശ്യം

Tuesday, August 18, 2009

ജീവനുള്ള പ്രതിമ

DSCF0156

ലാസ് വേഗാസിലെ തെരുവിലെ ഒരു കാഴ്ച... കുറെ ചില്ലറ തുട്ടുകളും കാണാം, അയാള്‍ക്ക് ചുറ്റും...ആ പാത്രത്തില്‍ ഒരു ഡോളര്‍ നോട്ടും...

Sunday, August 16, 2009

'മഞ്ഞ'ലയില്‍ മുങ്ങി തോര്‍ത്തീ...

IMG_1441

മിനസോട്ടയില്‍ 2007ലെ മഞ്ഞു കാലത്ത് - എന്റെ അപാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നെടുത്തത്...

Thursday, August 13, 2009

ഇന്നെന്തെങ്കിലും തടയണേ...

IMG_3450

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോര്‍ട്ട്‌ കൊച്ചി കടപ്പുറത്ത് നിന്നുള്ള ഒരു ദൃശ്യം

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....